Sunday, October 19, 2008

ബാല്‍ക്കണിയിലെ കുരുമുളകു ചെടി

ഈ ചിത്രത്തിലെ കുരുമുളകുചെടിയെ കണ്ടോ? മുംബൈയില്‍ ഞങ്ങള്‍ താമസിയ്ക്കുന്ന ഫ്ലാറ്റിന്റെ ജനല്പാളികളോട് ചേര്‍ന്ന ഗ്രില്ലിലാണിത്. ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പ് ചെടികള്‍ വില്‍ക്കുന്ന തട്ടുവണ്ടിക്കാരന്റെ കൈയ്യില്‍ നിന്നും 30 രൂ‍പയ്ക്ക് വാമഭാഗം വാങ്ങിക്കൊണ്ടുവന്ന കുരുമുളക് ചെടിയാണിത്. അന്ന് അതില്‍ വെറും 4-5 ഇലകളും ഒരു കുരുമുളകിന്റെ നാമ്പും (തൊക എന്ന് ഞങളുടേ നാട്ടില്‍ പറയും) മാത്രമേ ഉണ്ടായിരുന്നുള്ളൂ... അന്ന് അതൊരു ആഡംബരചെടി വാങ്ങുന്ന ലാഘവത്തോടെ വാങ്ങുമ്പോള്‍ ഇത്തരം ഒരു വളര്‍ച്ച ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല...

വളമായിട്ട് ഞങ്ങള്‍ ഒന്നും ചേര്‍ക്കാറില്ല, അടുക്കളയില്‍നിന്നുള്ള വെജിറ്റബിള്‍ വേസ്സ്റ്റും വെള്ളവും മാത്രം.. വീട്ടില്‍ പണ്ടുപയോഗിച്ചിരുന്ന പ്ലാസ്റ്റിക്ക്കിന്റെ കച്ചറബക്കറ്റ് ആണു വാസസ്ഥലം.
ഇതിന്റെ അത്ഭുതകരമായ പ്രത്യേകത, ഇതീല്‍ എല്ലാ സമയവും കുരുമുളകിന്റെ പുതിയ നാമ്പുകള്‍ ഉണ്ടാകുന്നൂ എന്നതാണ്.. തന്മൂലം, പല പാകത്തിലുള്ള കുരുമുളക് നാമ്പുകള്‍ ഇതില്‍ ഒരേ സമയം കാണാന്‍ കഴിയും!!...

ഇതു പോലെ പയര്‍, ഇഞ്ചി, മഞ്ഞള്‍, പുതിന, തക്കാളി, പച്ചമുളക് തുടങ്ങി ഗ്രില്ലിന്റെ ആരോഗ്യത്തിനനുസരിച്ച് ലോ വെയിറ്റായ ഒത്തിരി സംരഭങ്ങള്‍ ഉണ്ട് ഇവിടെ.. ചുമ്മാ ഒരു രസം!

സംഗതി യെപ്പടീ? ഗൊള്ളാം ല്ലെ?

16 comments:

[ nardnahc hsemus ] October 19, 2008 at 11:14 AM  

ഇതൊരു ആഡംബരചെടി വാങ്ങുന്ന ലാഘവത്തോടെ വാങ്ങുമ്പോള്‍ ഇത്തരം ഒരു വളര്‍ച്ച ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല...

krish | കൃഷ് October 19, 2008 at 11:27 AM  

jeevitham madhuravum erivumuLLathaakaTTe!

:)

ബാജി ഓടംവേലി October 19, 2008 at 11:34 AM  

:)

siva // ശിവ October 19, 2008 at 7:37 PM  

സംഗതി ഗൊള്ളാം...നൈസ്...

ശ്രീ October 19, 2008 at 9:04 PM  

കൊള്ളാം
:)

കുഞ്ഞന്‍ October 19, 2008 at 9:48 PM  

ഇതുപോലെ പല ചെടികളും നട്ടാല്‍, സാമ്പത്തിക നേട്ടവും നല്ല രുചിയും കിട്ടും. എറണാകുളം ടൌണില്‍ ഫോട്ടൊ ഫാസ്റ്റ് സ്റ്റുഡിയോയുടെ എതിര്‍വശത്തെ കെട്ടിടത്തിന്റെ മുകളിള്‍(ടെറസ്സില്‍) പണ്ട് കപ്പത്തോട്ടം(മരച്ചീനി)ഉണ്ടായിരുന്നു. അവിടെ പയറും കപ്പങ്ങയും ഉണ്ടായിരുന്നു. അവര്‍ ടെറസ്സില്‍ മണ്ണ് നിരത്തിയിട്ടാണ് കൃഷി ചെയ്തത്.

മാഷെ..ഇത് എവിടെ സ്ഥലം? സ്ഥലത്തിനും പ്രാധാന്യമുണ്ടല്ലൊ. അതായിത് നാട്ടിന്‍പുറമാണെങ്കില്‍ ബാല്‍ക്കണിയില്‍ ആരും ഇത്തരം ചെടികള്‍ നടാറില്ല.

ഒരു “ദേശാഭിമാനി” October 19, 2008 at 9:56 PM  

:)

[ nardnahc hsemus ] October 19, 2008 at 11:07 PM  

കുഞ്ഞന്‍ മാഷെ,
അക്കാര്യം സത്യത്തില്‍ എഴുതാന്‍ വിട്ടുപോയി. (എഡിറ്റ് ചെയ്തു.) ഇത് “മുംബൈയില്‍” ഞങ്ങള്‍ താമസിയ്ക്കുന്ന ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലാണ്. വാങ്ങിയതും ഇവിടേനിന്നു തന്നെ.

കൃഷ് ഭായ്, ബാജി ഓടംവേലി, ശിവ, ശ്രീ, കുഞ്ഞന്‍, ഒരു “ദേശാഭിമാനി” ഇവിടം സന്ദര്‍ശിച്ചതിനും കമന്റിയതിനും നന്ദി.

:: VM :: October 19, 2008 at 11:37 PM  

ഇനി മാങ്ങ, തേങ്ങ, ഒതളങ്ങ, ചക്ക മുതലായ ഫലമൂലദികള്‍ കൂടി കൃഷിചെയ്ത് ഒരു മുംബൈ ഫാര്‍മര്‍ പട്ടം നേടൂ സുമേഷേ ;)

നമുക്കൊരു സ്വീകരണം തന്ന നടത്തിക്കളയാം!

കൃഷ്ണ October 20, 2008 at 1:30 AM  

കൊള്ളാം വളരെ നന്നായിരിക്കുന്നു

മുസ്തഫ|musthapha October 20, 2008 at 2:00 AM  

സംഗതി യെപ്പടീ? ഗൊള്ളാം ല്ലെ?


ആ വെല്യ കൊയപ്പെല്ല... :)

കുറുമാന്‍ October 20, 2008 at 2:57 AM  

നിന്റെ ഭാ‍ാഗ്യം. ഇനി പച്ചകുരുമുളക് അരച്ച് ചേര്‍ത്ത് ചാള വറുക്കയൂം, കോഴി പൊരിക്കുകയും ചെയ്യാമല്ലോ.

ഇടി പറഞ്ഞത് പോലെ അടുത്തത് ഒതളങ്ങ വളര്‍ത്തി നോക്ക് :)

മുസാഫിര്‍ October 20, 2008 at 3:29 AM  

നല്ല പടം.ഫ്രഷ് കുരുമുളക് ഞെരടി ബക്കാഡിയില്‍ ഇട്ടു അടിച്ചാല്‍ തൊണ്ട വേദനയ്ക്ക് നല്ലതാണെന്ന് പറയുന്നത് കേട്ടു.ബക്കാഡിയില്ലെങ്കില്‍ സാന്ദ്രയോ ഫെനിയോ ആവാം.

The Common Man | പ്രാരബ്ധം October 20, 2008 at 5:06 AM  

കലക്കി!

അടുത്ത കര്‍ഷകോത്തമ [ എന്റെ വല്ല്യമ്മ വായിക്കണത് കര്‍ഷകത്തോമാ] അവാര്‍ഡിന്‌ ഞാന്‍ മ്മടെ രത്നാകരന്‍ സാറിനോട് പറഞ്ഞേക്കാട്ടോ.

paarppidam October 20, 2008 at 6:55 AM  

നന്നായിരിക്കുന്നു.

Anil cheleri kumaran October 22, 2008 at 8:36 PM  

ഇതു കലക്കി കേട്ടോ. എന്തൊക്കെ കാര്യങ്ങള്‍ ഇങ്ങനെ ചെയ്യാം!!

About This Blog

ഓ.. ചുമ്മാ ഇട്ട് ഞെക്കുന്നു..

Back to TOP