Friday, September 14, 2007

“ഗണപതി ബപ്പാ... മോറിയാ...“

വീണ്ടും ഒരു ഗണപതി നിമ‍ജ്ജനം... നാളെമുതല്‍ പത്തുദിവസത്തേയ്ക്ക് ഗണപതിപൂ‍ജയും സൌകര്യാര്‍ത്ഥം പത്തുദിവസങളിലെന്നെങ്കിലും നിമ‍ജ്ജനവും... മുംബൈയില്‍ ആകെ ഒരുത്സവപ്രതീതി... പതിനായിരക്കണക്കിന് ചെറുതും വലുതുമായ സുന്ദരക്കുട്ടപ്പന്മാ‍രായ ഗണപതികള്‍ വഴിനീളെ... ഇത്രയും സുന്ദരമായ ശില്പങളെ വെള്ളത്തില്‍ കൊണ്ടുചെന്നിടുന്നതു കാണുമ്പോള്‍ ആദ്യമൊക്കെ എനിയ്ക്ക് ദു:ഖം തോന്നാറുണ്ട്.. എന്നാല്‍, കഴിഞ വര്‍ഷം തൊട്ട്, യാദൃശ്ചികമായി ഞാനും ഇതിലൊരു പങ്കാളിയായി..... 400 ഫ്ലാറ്റുകളുള്ള ഞങളുടെ ഹൌസിംഗ് സൊസൈറ്റിയിലും എല്ലാവര്‍ഷവും “സാര്‍വ്വജനിക് ഗണപതിയെ” പൂജിയ്ക്കാറുണ്ട്.. കലയോടൂള്ള എന്റെ താല്പര്യങളും മറ്റും മനസ്സിലാക്കിയ സംഘാ‍ടകരുടെ നിര്‍ബന്ധപ്രകാരം, തെര്‍മോകോള്‍ അമ്പലങളില്‍നിന്നും ഒരു മാറ്റം വേണം എന്നുപറഞപ്പോള്‍ വെറുതെ ഒന്നൂ സജ്ജസ്റ്റ് ചെയ്തതാണ്... പക്ഷേ, അതവസാനം തലയില്‍ വന്നുവീണു.. ആദ്യമായാണ് ഇങനൊരു സംഭവം ഡിസ്സൈന്‍ ചെയ്യുന്നത്!


രാത്രിയില്‍...

ഒരു ക്ലോസ്-അപ് വിത് ഫ്ലാഷ്.. പിന്നെ, ഈ ശില്പത്തിനൊരു പ്രത്യേകതയുണ്ട്.. ഇത് ഞങളുടെ സൊസൈറ്റിയ്ക്കുവേണ്ടിമാത്രം എക്സ്ക്ലൂസീവാ‍യി ഉണ്ടാക്കുന്നതാണ്!

ക്ലോസ്-അപ് വിത്തൌട് ഫ്ലാഷ്..



യഥാര്‍ത്ഥത്തില്‍ പൂജിയ്ക്കൂന്നത് വലിയ ഗണപതിയെ അല്ല. അതിനുമാറി സൌകര്യാര്‍ത്ഥം ഒരു ചെറിയ ഗണപതിയെ കൂടിയിരുത്തിയിട്ടാണ് പൂജ...



പകല്‍ വെളിച്ചത്തില്‍!


കഴിഞവര്‍ഷത്തെ ഈ “ഗംഭീരവിജയത്തിനുശേഷം”, ഞാന്‍ പെട്ടുപോയി എന്നു പറഞാല്‍ മതിയല്ലൊ.... ഇന്നലെ രാത്രി മൂന്നുമണിവരെ പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ കൈലാസപര്‍വ്വതം ഉണ്ടാക്കുകയായിരുന്നു.. ഒരു ചെയിഞ്ചിന്... അപ്പോ ശരി, കൈലാസത്തില്‍ പോകാ‍ന്‍ നേരമായി!

3 comments:

[ nardnahc hsemus ] September 14, 2007 at 4:22 AM  

ഇന്നലെ രാത്രി മൂന്നുമണിവരെ പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ കൈലാസപര്‍വ്വതം ഉണ്ടാക്കുകയായിരുന്നു.. ഒരു ചെയിഞ്ചിന്... അപ്പോ ശരി, ഞാന്‍ കൈലാസത്തില്‍ പോകാ‍ന്‍ നേരമായി!

ഉറുമ്പ്‌ /ANT September 14, 2007 at 5:34 AM  

:)

മഴത്തുള്ളി September 14, 2007 at 11:00 PM  

സുമേഷേ, എന്താ കഥ :) പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ഉണ്ടാക്കിയ കൈലാസപര്‍വ്വതം വളരെ ഇഷ്ടമായി. ഇനിയപ്പോള്‍ എല്ലാ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ഇതുപോലെ ഉണ്ടാക്കി പോസ്റ്റുചെയ്യൂ :)

ആശംസകള്‍.

About This Blog

ഓ.. ചുമ്മാ ഇട്ട് ഞെക്കുന്നു..

Back to TOP