Showing posts with label blackpepper. Show all posts
Showing posts with label blackpepper. Show all posts

Sunday, October 19, 2008

ബാല്‍ക്കണിയിലെ കുരുമുളകു ചെടി

ഈ ചിത്രത്തിലെ കുരുമുളകുചെടിയെ കണ്ടോ? മുംബൈയില്‍ ഞങ്ങള്‍ താമസിയ്ക്കുന്ന ഫ്ലാറ്റിന്റെ ജനല്പാളികളോട് ചേര്‍ന്ന ഗ്രില്ലിലാണിത്. ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പ് ചെടികള്‍ വില്‍ക്കുന്ന തട്ടുവണ്ടിക്കാരന്റെ കൈയ്യില്‍ നിന്നും 30 രൂ‍പയ്ക്ക് വാമഭാഗം വാങ്ങിക്കൊണ്ടുവന്ന കുരുമുളക് ചെടിയാണിത്. അന്ന് അതില്‍ വെറും 4-5 ഇലകളും ഒരു കുരുമുളകിന്റെ നാമ്പും (തൊക എന്ന് ഞങളുടേ നാട്ടില്‍ പറയും) മാത്രമേ ഉണ്ടായിരുന്നുള്ളൂ... അന്ന് അതൊരു ആഡംബരചെടി വാങ്ങുന്ന ലാഘവത്തോടെ വാങ്ങുമ്പോള്‍ ഇത്തരം ഒരു വളര്‍ച്ച ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല...

വളമായിട്ട് ഞങ്ങള്‍ ഒന്നും ചേര്‍ക്കാറില്ല, അടുക്കളയില്‍നിന്നുള്ള വെജിറ്റബിള്‍ വേസ്സ്റ്റും വെള്ളവും മാത്രം.. വീട്ടില്‍ പണ്ടുപയോഗിച്ചിരുന്ന പ്ലാസ്റ്റിക്ക്കിന്റെ കച്ചറബക്കറ്റ് ആണു വാസസ്ഥലം.
ഇതിന്റെ അത്ഭുതകരമായ പ്രത്യേകത, ഇതീല്‍ എല്ലാ സമയവും കുരുമുളകിന്റെ പുതിയ നാമ്പുകള്‍ ഉണ്ടാകുന്നൂ എന്നതാണ്.. തന്മൂലം, പല പാകത്തിലുള്ള കുരുമുളക് നാമ്പുകള്‍ ഇതില്‍ ഒരേ സമയം കാണാന്‍ കഴിയും!!...

ഇതു പോലെ പയര്‍, ഇഞ്ചി, മഞ്ഞള്‍, പുതിന, തക്കാളി, പച്ചമുളക് തുടങ്ങി ഗ്രില്ലിന്റെ ആരോഗ്യത്തിനനുസരിച്ച് ലോ വെയിറ്റായ ഒത്തിരി സംരഭങ്ങള്‍ ഉണ്ട് ഇവിടെ.. ചുമ്മാ ഒരു രസം!

സംഗതി യെപ്പടീ? ഗൊള്ളാം ല്ലെ?

About This Blog

ഓ.. ചുമ്മാ ഇട്ട് ഞെക്കുന്നു..

Back to TOP