Sunday, November 25, 2012
Monday, December 26, 2011
Friday, January 15, 2010
കളിപ്പാട്ടങ്ങള്‍
Posted by [ nardnahc hsemus ] at 11:15 AM 2 comments
Tuesday, November 24, 2009
Thursday, September 3, 2009
Sunday, October 19, 2008
ബാല്‍ക്കണിയിലെ കുരുമുളകു ചെടി
ഈ ചിത്രത്തിലെ കുരുമുളകുചെടിയെ കണ്ടോ? മുംബൈയില്‍ ഞങ്ങള്‍ താമസിയ്ക്കുന്ന ഫ്ലാറ്റിന്റെ ജനല്പാളികളോട് ചേര്‍ന്ന ഗ്രില്ലിലാണിത്. ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പ് ചെടികള്‍ വില്‍ക്കുന്ന തട്ടുവണ്ടിക്കാരന്റെ കൈയ്യില്‍ നിന്നും 30 രൂപയ്ക്ക് വാമഭാഗം വാങ്ങിക്കൊണ്ടുവന്ന കുരുമുളക് ചെടിയാണിത്. അന്ന് അതില്‍ വെറും 4-5 ഇലകളും ഒരു കുരുമുളകിന്റെ നാമ്പും (തൊക എന്ന് ഞങളുടേ നാട്ടില്‍ പറയും) മാത്രമേ ഉണ്ടായിരുന്നുള്ളൂ... അന്ന് അതൊരു ആഡംബരചെടി വാങ്ങുന്ന ലാഘവത്തോടെ വാങ്ങുമ്പോള്‍ ഇത്തരം ഒരു വളര്‍ച്ച ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല...
ഇതിന്റെ അത്ഭുതകരമായ പ്രത്യേകത, ഇതീല്‍ എല്ലാ സമയവും കുരുമുളകിന്റെ പുതിയ നാമ്പുകള്‍ ഉണ്ടാകുന്നൂ എന്നതാണ്.. തന്മൂലം, പല പാകത്തിലുള്ള കുരുമുളക് നാമ്പുകള്‍ ഇതില്‍ ഒരേ സമയം കാണാന്‍ കഴിയും!!...ഇതു പോലെ പയര്‍, ഇഞ്ചി, മഞ്ഞള്‍, പുതിന, തക്കാളി, പച്ചമുളക് തുടങ്ങി ഗ്രില്ലിന്റെ ആരോഗ്യത്തിനനുസരിച്ച് ലോ വെയിറ്റായ ഒത്തിരി സംരഭങ്ങള്‍ ഉണ്ട് ഇവിടെ.. ചുമ്മാ ഒരു രസം!
സംഗതി യെപ്പടീ? ഗൊള്ളാം ല്ലെ?
Posted by [ nardnahc hsemus ] at 10:44 AM 16 comments
Labels: blackpepper, farming
Saturday, September 6, 2008
Tuesday, October 23, 2007
കാനനസീത!

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് (19 ഒക്ടോബര്‍ 2007), സ്കൂളിലെ പ്രച്ഛന്നവേഷമത്സരത്തില്‍ കാനനസീതയായ ഐശ്വര്യ...
(രാമായണമായിരുന്നു വിഷയം, തേര്‍ഡ് പ്രൈസ്, മേക്ക്-അപ് കട്: മോള്‍ടെ അമ്മ)
Posted by [ nardnahc hsemus ] at 5:55 AM 11 comments
Labels: ഐശ്വര്യ, കാനനസീത, പ്രച്ഛന്നവേഷം, സ്കൂള്‍ മത്സരം
Tuesday, September 25, 2007
ബപ്പാ മോറിയാ ഇന്‍ കൈലാസം
ഇതാണ് കഴിഞ പോസ്റ്റില്‍ ഞാന്‍ പറഞ, ഞങളുടെ സൊസൈറ്റിയിലെ കൈലാസവും ഗണപതിയും!
അഞ്ചാംദിവസമായിരുന്നു, നിമജ്ജനം..
(ഫോട്ടോ കട്: ഹിന്ദുസ്ഥാന്‍ റ്റൈംസ്, മുംബൈ, 23-09-07)
Posted by [ nardnahc hsemus ] at 11:44 PM 3 comments
Labels: ആഘോഷങള്, ആര്‍ട്ട്, കലാപരിപാടികള്‍, ഗണപതി, സ്റ്റേജ്
Friday, September 14, 2007
“ഗണപതി ബപ്പാ... മോറിയാ...“
വീണ്ടും ഒരു ഗണപതി നിമജ്ജനം... നാളെമുതല്‍ പത്തുദിവസത്തേയ്ക്ക് ഗണപതിപൂജയും സൌകര്യാര്‍ത്ഥം പത്തുദിവസങളിലെന്നെങ്കിലും നിമജ്ജനവും... മുംബൈയില്‍ ആകെ ഒരുത്സവപ്രതീതി... പതിനായിരക്കണക്കിന് ചെറുതും വലുതുമായ സുന്ദരക്കുട്ടപ്പന്മാരായ ഗണപതികള്‍ വഴിനീളെ... ഇത്രയും സുന്ദരമായ ശില്പങളെ വെള്ളത്തില്‍ കൊണ്ടുചെന്നിടുന്നതു കാണുമ്പോള്‍ ആദ്യമൊക്കെ എനിയ്ക്ക് ദു:ഖം തോന്നാറുണ്ട്.. എന്നാല്‍, കഴിഞ വര്‍ഷം തൊട്ട്, യാദൃശ്ചികമായി ഞാനും ഇതിലൊരു പങ്കാളിയായി..... 400 ഫ്ലാറ്റുകളുള്ള ഞങളുടെ ഹൌസിംഗ് സൊസൈറ്റിയിലും എല്ലാവര്‍ഷവും “സാര്‍വ്വജനിക് ഗണപതിയെ” പൂജിയ്ക്കാറുണ്ട്.. കലയോടൂള്ള എന്റെ താല്പര്യങളും മറ്റും മനസ്സിലാക്കിയ സംഘാടകരുടെ നിര്‍ബന്ധപ്രകാരം, തെര്‍മോകോള്‍ അമ്പലങളില്‍നിന്നും ഒരു മാറ്റം വേണം എന്നുപറഞപ്പോള്‍ വെറുതെ ഒന്നൂ സജ്ജസ്റ്റ് ചെയ്തതാണ്... പക്ഷേ, അതവസാനം തലയില്‍ വന്നുവീണു.. ആദ്യമായാണ് ഇങനൊരു സംഭവം ഡിസ്സൈന്‍ ചെയ്യുന്നത്!
രാത്രിയില്‍...
ഒരു ക്ലോസ്-അപ് വിത് ഫ്ലാഷ്.. പിന്നെ, ഈ ശില്പത്തിനൊരു പ്രത്യേകതയുണ്ട്.. ഇത് ഞങളുടെ സൊസൈറ്റിയ്ക്കുവേണ്ടിമാത്രം എക്സ്ക്ലൂസീവായി ഉണ്ടാക്കുന്നതാണ്!
ക്ലോസ്-അപ് വിത്തൌട് ഫ്ലാഷ്..
യഥാര്‍ത്ഥത്തില്‍ പൂജിയ്ക്കൂന്നത് വലിയ ഗണപതിയെ അല്ല. അതിനുമാറി സൌകര്യാര്‍ത്ഥം ഒരു ചെറിയ ഗണപതിയെ കൂടിയിരുത്തിയിട്ടാണ് പൂജ...
പകല്‍ വെളിച്ചത്തില്‍!
കഴിഞവര്‍ഷത്തെ ഈ “ഗംഭീരവിജയത്തിനുശേഷം”, ഞാന്‍ പെട്ടുപോയി എന്നു പറഞാല്‍ മതിയല്ലൊ.... ഇന്നലെ രാത്രി മൂന്നുമണിവരെ പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ കൈലാസപര്‍വ്വതം ഉണ്ടാക്കുകയായിരുന്നു.. ഒരു ചെയിഞ്ചിന്... അപ്പോ ശരി, കൈലാസത്തില്‍ പോകാന്‍ നേരമായി!
Posted by [ nardnahc hsemus ] at 3:46 AM 3 comments
Labels: ആഘോഷങള്, കലാപരിപാടികള്‍, ഗണപതി, സ്റ്റേജ്
Thursday, September 6, 2007
ഐശ്വര്യയ്ക്ക് അഞ്ചുവയസ്സ്
Posted by [ nardnahc hsemus ] at 9:38 PM 9 comments
Labels: ജന്മദിനം, പിറന്നാള്‍
Monday, August 20, 2007
ബൂലോകത്തില്‍ പുലികള്‍!
കഴിഞ്ഞ വര്‍ഷം, ഞങ്ങളുടെ ഹൗസിംഗ് സൊസൈറ്റിയിലെ ഓണാഘോഷപരിപാടികളില്‍ പങ്കെടുത്ത ഐശ്വര്യയും അശ്വിനയും..



പൂക്കളങ്ങള്‍..
Posted by [ nardnahc hsemus ] at 4:51 AM 9 comments
Labels: ഐശ്വര്യ, ഓണാശംസകള്‍, പുലികള്‍, പൂക്കളങ്ങള്‍










